jeevan news online

വാർത്തകൾ വിശദമായി

സിബിഐലെ ഉള്‍പ്പോര് സിവിസി റിപ്പോര്‍ട്ട് അലോക് വര്‍മയ്ക്ക് നല്‍കാന്‍ നിര്‍ദേശം



സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെപ്പറ്റി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് മുദ്രവെച്ച കവറില്‍ നല്‍കണമെന്ന് സുപ്രീംകോടതി. തിങ്കളാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ തന്നെ അലോക് വര്‍മ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അലോക് വര്‍മയ്‌ക്കെതിരായ അന്വേഷണത്തിന് സിവിസി കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്. അതേസമയം, അലോകിനെതിരെ സിവിസിയില്‍ പരാതി നല്‍കിയ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ കോടതി വിസമ്മതിച്ചു.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS