jeevan news online

വാർത്തകൾ വിശദമായി

നെയ്യാറ്റിന്‍കര കൊലപാതകം; ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി


നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്‌ഐയെ വിളിച്ചറിയിക്കുകയായിരുന്നു. എസ്‌ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്.തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്റണിക്കാണ് അന്വേഷണ ചുമതല .

 

 










<

JEEVAN TV NEWS

JEEVAN TV NEWS