jeevan news online

വാർത്തകൾ വിശദമായി

ശബരിമലയിലെ അക്രമങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി


ശബരിമലയിലെ അക്രമ സംഭവങ്ങള്‍ ന്യായീകരിക്കാനാകാത്തതാണെന്ന് ഹൈക്കോടതി. അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കും. സമരം സുപ്രിം കോടതി വിധിക്ക് എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

അക്രമത്തില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം സുപ്രിംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബോര്‍ഡ് അംഗം ശങ്കര്‍ ദാസിന്റെ ഭാഗത്തുനിന്ന് ആചാരലംഘനം ഉണ്ടായോ എന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു

 










<

JEEVAN TV NEWS

JEEVAN TV NEWS