jeevan news online

വാർത്തകൾ വിശദമായി

പാലക്കാട് നഗരസഭ; രാജിവെച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബി.ജെ.പിയില്‍


പാലക്കാട് നഗരസഭയില്‍ നിന്ന് രാജിവെച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി പാലക്കാട് ജില്ലാ ആസ്ഥാനത്ത് ശരവണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശരവണന്റെ രാജിയെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.

ബി.ജെ.പിക്കെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന്റെ തലേന്ന് രാജി നല്‍കി കുടുംബസമേതം വീട്ടില്‍ നിന്ന് മാറിനിന്ന ശരവണന്‍ ജില്ലാ പൊലീസ് മേധാവിക്കു മുമ്പില്‍ ഹാജരായ ശേഷമാണ് ബി.ജെ.പി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിനായി പോയ തന്നെ കാണാനില്ലെന്ന് പരാതി നല്‍കിയ ഡി.സി.സി അദ്ധ്യക്ഷനെതിരെ കേസെടുക്കണമെന്ന് ശരവണന്‍ ആവശ്യപ്പെട്ടു.

തനിക്ക് പണം ലഭിച്ചുവെന്ന ആരോപണം തെറ്റാണ്. സി.പി.എമ്മിനൊപ്പം നില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി എന്നും ശരവണന്‍ വ്യക്തമാക്കി .അതേസമയം ശരവണന്റെ രാജി സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ നെറികേടാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു
ഉപതെരഞ്ഞെടുപ്പില്‍ ശരവണനെതന്നെ ബിജെപി കല്‍പ്പാത്തി ഡിവിഷനില്‍ സ്താനാര്‍ത്ഥിയാക്കുമെന്നാണ് അറിയുന്നത്

 










<

JEEVAN TV NEWS

JEEVAN TV NEWS