jeevan news online

വാർത്തകൾ വിശദമായി

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്; സിനിമ ശൈലി സാധ്യമല്ലെന്ന് പൊലീസ്


സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ സിനിമ ശൈലിയില്‍ പ്രതിയെ കണ്ടെത്തുന്നത് സാധ്യമല്ലെന്ന് പൊലീസ്. സാഹചര്യതെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സമയമെടുത്തേ അന്വേഷണം പൂര്‍ത്തിയാക്കൂവെന്നും തിരുവനന്തപുരം പൊലീസ് കമ്മീഷ്ണര്‍ പി.പ്രകാശ്. ലഭിച്ച തെളിവുകള്‍ പരിശോധിച്ചു കൊണ്ടിരിക്കെയാണെന്നാണ് പൊലീസ് ന്യായം.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രിമിച്ച കേസിലെ പ്രതികളെ കണ്ടത്താനാകാത്തതില്‍ പൊലീസും സര്‍ക്കാരും പ്രതികൂട്ടില്‍ നില്‍ക്കെയാണ് നിലവിലെ സാഹചര്യം സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിശദീകരിച്ചത്. ഇരുട്ടില്‍ നടന്ന കുറ്റകൃത്യത്തിന് നേരിട്ടുള്ള തെളിവുകളില്ല. സാഹചര്യ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതെല്ലാം പരസ്പരം പൊരുത്തപ്പെടുന്നുണ്ടോ എന്ന്് പരിശോധിച്ചു വരികയാണ്. ഓരോ തെളിവുകളും മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു

സി.സി.ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചിട്ടും തെളിവുകള്‍ കിട്ടാതിരുന്നതോടെ സമീപവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.സംഘപരിവാര്‍ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സന്ദീപാനന്ദ ഗിരി ആരോപിച്ചിരിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS