jeevan news online

വാർത്തകൾ വിശദമായി

കെടി. ജലീലിനെതിരെ് യൂത്ത് ലീഗ


ബന്ധുനിയമനത്തില്‍ മന്ത്രി കെടി. ജലീലിന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് യൂത്ത് ലീഗ്. ജനറല്‍സെക്രട്ടറി പി.കെ.ഫിറോസ്. ന്യൂനപക്ഷ ധനകാര്യകോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ മന്ത്രിയുടെ വാദംതെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ യൂത്ത്‌ലീഗ് പുറത്തുവിട്ടു.

ന്യൂനപക്ഷ ധനകാര്യ വികസനകോര്‍പ്പറേഷനിലെ ജനറല്‍മാനേജര്‍ തസ്തികയിലേയ്ക്ക് അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് മന്ത്രിബന്ധുവിനേക്കാളും യോഗ്യതയുണ്ടെന്ന് വ്യക്തമായതായി ആരോപണം ഉന്നയിച്ച പി.കെ.ഫിറോസ് പറയുന്നു. ജനറല്‍മാനേജര്‍ തസ്തികയിലേയ്ക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഏഴ് പേരാണ് പങ്കെടുത്തത്. 

ഇതില്‍ അഞ്ച് പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാര്‍സര്‍വീസില്‍ ജോലിചെയ്യുന്നയാളുമായിരുന്നു. കൂടാതെ നിയമനംലഭിച്ച കെ.ടി അദീബിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ എങ്ങനെ ബാധകമായിയെന്ന ചോദ്യവും അവശേഷിക്കുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ഓഫീസിലെ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് യോഗ്യരായവരെ തഴഞ്ഞാണ് ബന്ധുവിനെ നിയമിച്ചതെന്ന് വ്യക്തമായെന്ന് ഫിറോസ് പറഞ്ഞു.

ജനറല്‍മാനേജര്‍ തസ്തികയിലേയ്ക്ക് യോഗ്യരായവരെ കിട്ടാത്തതിനാല്‍ കെ.ടി അദീബിനോട് അങ്ങോട്ട് പോയി ആവശ്യപ്പെട്ടത് പ്രകാരമാണ് ജോലി സ്വീകരിച്ചതെന്നായിരുന്നു ആരോപണം സംബന്ധിച്ച് മന്ത്രിയുടെ മറുപടി. മാത്രമല്ല സ്വകാര്യധനകാര്യ സ്ഥാപനത്തില്‍നിന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാനുള്ള വകുപ്പുണ്ടെന്ന വിചിത്രവാദവും മന്ത്രി ഉയര്‍ത്തിയിരുന്നു. ഇതിനെയാണ് തെളിവുകള്‍ നിരത്തിക്കൊണ്ട് യൂത്ത്‌ലീഗ് പ്രതിരോധിച്ചിരിക്കുന്നത്. 

 

 










<

JEEVAN TV NEWS

JEEVAN TV NEWS