jeevan news online

വാർത്തകൾ വിശദമായി

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്



ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്. പൂനെ സിറ്റിയോട് ഒരോഗോള്‍ വീതം നേടി ബ്ലാസ്റ്റേഴ്‌സ് സമനില പാലിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി മുംബൈ സിറ്റിയെ നേരിടും. രാത്രി 7.30ന് ചെന്നൈയിലാണ് മത്സരം.


13 ആം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് നേടിയ ഗോളിലൂടെ മുന്നിലെത്തിയ പൂനെയെ 61 ആം മിനിറ്റില്‍ നിക്കോള കിര്‍മാരെവിച്ചിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ പിടിക്കുകയായിരുന്നു. 41ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. 57ആം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് പൂനെയ്ക്ക് തിരിച്ചടിയായി. ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം സമനിലയാണിത്. അഞ്ചുമത്സരങ്ങളില്‍നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. രണ്ട് പോയിന്റ് മാത്രമുള്ള പൂനെ ഒമ്പതാം സ്ഥാനത്തും.

 










<

JEEVAN TV NEWS

JEEVAN TV NEWS