jeevan news online

വാർത്തകൾ വിശദമായി

കെ പി ഉമ്മര്‍ ഓര്‍മ്മയായിട്ട് പതിനേഴ് വര്‍ഷം


മലയാള സിനിമയുടെ പുഞ്ചിരിക്കുന്ന വില്ലന്‍ കെ പി ഉമ്മര്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് പതിനേഴ് വര്‍ഷം. നാടകവും സിനിമയും ജീവിതത്തിന്റെ ഭാഗമാക്കി മലയാളത്തിന് ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച ഉമ്മറിനെ കലാകേരളം വേണ്ടത്ര പരിഗണിച്ചില്ല എന്നത് യാഥാര്‍ത്ഥ്യം. കെ.പി ഉമ്മറിന്റെ പേരില്‍ ഒരു റോഡ് പോലും ജന്മനാടായ കോഴിക്കോട്ടില്ല എന്നത് തന്നെ ഏറ്റവും വലിയ തെളിവാണ്.

നാടകത്തിലൂടെ സിനിമയിലും പിന്നീട് മരിക്കുന്നതിന് ഒരു മാസം മുന്‍പ് വരെ ടെലിവിഷന്‍ പരമ്പരയിലും നായകനും പ്രതിനായകനും സ്വഭാവ നടനുമായി  മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തിയ കെ പി ഉമ്മറിനെ സിനിമ ലോകം മറന്നുകാണും അദ്ദേഹത്തിന് ഒരു അനുസ്മരണം പോലും സംഘടിപ്പിക്കാന്‍  ഒരു സംഘടകരെയും കാണാനില്ല.










<

JEEVAN TV NEWS

JEEVAN TV NEWS