jeevan news online

വാർത്തകൾ വിശദമായി

രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി പിന്‍മാറി


ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാമൂഴം സിനിമയില്‍ നിന്നും ചിത്രത്തിന്റെ രചിതാവ് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി. ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങും എന്ന് എംടി അറിയിച്ചു. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി.തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും വ്യക്തമാക്കി. 










<

JEEVAN TV NEWS

JEEVAN TV NEWS