jeevan news online

വാർത്തകൾ വിശദമായി

ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു


മുട്ടമ്പലത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. വിവരം അറിഞ്ഞ് ട്രെയിന്‍ നിര്‍ത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. കോട്ടയം മുട്ടമ്പലത്ത്  ഉച്ചയോടെ ആയിരുന്നു സംഭവം.  പെട്രോളും ഡീസലും മണ്ണെണ്ണയും കൊണ്ടുപോകുകയായിരുന്ന ട്രെയിനില്‍ ആണ് തീപിടിത്തമുണ്ടായത്. ടാങ്കറില്‍നിന്നും തുളുമ്പിയ ഇന്ധനത്തില്‍നിന്നാണ്  തീപിടിച്ചത്. വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് സൂചന.

 










<

JEEVAN TV NEWS

JEEVAN TV NEWS