jeevan news online

വാർത്തകൾ വിശദമായി

ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം


 

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സപ്രീംകോടതി. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്.

കേസ് അന്വേഷിച്ചിരുന്ന മുന്‍ ഡി.ജി.പി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ. ജോഷ്വ, എസ്.വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പിഴ ഇവരില്‍ നിന്ന് ഈടാക്കും.

24 വര്‍ഷമായി തുടര്‍ന്ന് വന്ന നിയമ പോരാട്ടത്തിനൊടുവിലാണ് നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്. നമ്പിനാരായണനെ മന:പൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നത് ബോധ്യപ്പെട്ടതായി സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. നമ്പിനാരായണന്റെ അറസ്റ്റ് മാനസിക പീഡനമായിരുന്നുവെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

ഇവര്‍ക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS