jeevan news online

വാർത്തകൾ വിശദമായി

എന്തിരന്‍ 2.0യുടെ ആദ്യ ടീസര്‍ പുറത്ത്



ആകാംഷയ്ക്ക് വിരാമമിട്ട് എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ ടീസര്‍ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നുണ്ട്.


2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ തുടര്‍ച്ചയായ എന്തിരന്‍ 2.0 എ.ആര്‍യുടെപശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. നേരത്തെ 2.0യുടെ ടീസര്‍ സമൂഹമാധ്യമത്തിലൂടെ ചോര്‍ന്നിരുന്നു. ഇത് വൈറലാവുകയും ചെയ്തിരുന്നു. ഇതേ ടീസര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണിത ഫലങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവര്‍ അക്രമകാരിളായി തീരുകയും ചെയ്യുന്നതാണ് സിനിമ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാറാണ് ചിത്രത്തില്‍വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ.റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.ത്രീഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നുണ്ട്.  നവംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

 










<

JEEVAN TV NEWS

JEEVAN TV NEWS