jeevan news online

വാർത്തകൾ വിശദമായി

യുവ ഡോക്ടര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍


കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യുവ ഡോക്ടര്‍ മരിച്ച നിലയില്‍. യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ്‍ സ്വദേശിയുമായ പ്രിയാങ്കാണ് മരിച്ചത്. പട്ടേല്‍ നഗര്‍ സ്വദേശിയാണ് പ്രിയാങ്ക്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. കയ്യില്‍ വിഷം കുത്തി വച്ച് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. കുടുംബ വഴക്കിനെതുടര്‍ന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നു. സെന്‍ട്രല്‍ പോലീസ് മരണത്തില്‍ അന്വേഷണം നടത്തും.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.










<

JEEVAN TV NEWS

JEEVAN TV NEWS