jeevan news online

വാർത്തകൾ വിശദമായി

ജലന്ധര്‍ പീഡന പരാതി; ആരോപണം ഗൂഢാലോചനയെന്ന് രൂപത



ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് ആരോപണം. ആരോപണം തെളിയുന്നത് വരെ മാധ്യമ വിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിച്ചു. അതേസമയം ബിഷപ്പിനെതിരായ സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്‌സിനോട് നിര്‍ദ്ദേശം നല്‍കി.


ബിഷപ്പിനെതിരായുള്ള പരാതി ഗൂഢാലോചനയെന്നാണ് ജലന്ധര്‍ രൂപത പുറത്തിറക്കിയ നാല് പേജുളള പ്രസ്തവനയില്‍ പറയുന്നത്.  ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും സമരം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്

 










<

JEEVAN TV NEWS

JEEVAN TV NEWS