jeevan news online

വാർത്തകൾ വിശദമായി

കേരളത്തിലുള്‍പ്പെടെ നേരിയ ഭൂചലനം


 

കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. പത്തനംതിട്ടയിലും ആലപ്പുഴയിലും വിവിധയിടങ്ങളിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ രാവിലെ10.30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ആലപ്പുഴ ചാരുംമൂട് മേഖലയിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ചാരുംമൂട്,നൂറനാട്, ആദിക്കാട്ടുകുളങ്ങര, ഉളവുക്കാട് പ്രദേശങ്ങളിലാണ് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. 
 










<

JEEVAN TV NEWS

JEEVAN TV NEWS