jeevan news online

വാർത്തകൾ വിശദമായി

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു



ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു . ഡോളര്‍-രൂപ വിനിമയ നിരക്ക് 72.88 ആയി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ.  ഇന്നലെ വിനിമയ നിരക്ക് 72.74 ആയിരുന്നു.


തിങ്കളാഴചയെ അപേക്ഷിച്ച് ഡോളറിനെതിരെ രൂപ ഇന്നലെ രാവിലെ നില മെച്ചപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം തകര്‍ന്നടിയുകയായിരുന്നു. ഡോളറിനോട് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.74 ലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.
രാവിലെ ഡോളറിനെതിരെ 72.74 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ  14 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. രൂപ വീണ്ടും ഇടിഞ്ഞതോടെ ഇന്ധനവില വീണ്ടും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ 42 ദിവസത്തിനിടയില്‍ ഇന്ന് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല.

 

 










<

JEEVAN TV NEWS

JEEVAN TV NEWS