jeevan news online

വാർത്തകൾ വിശദമായി

മൂന്നാറിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പറിയിച്ച് റാലി



മൂന്നാറിന്റെ ഉയര്‍ത്തെഴുന്നേല്‍പ് ലോകത്തെ വിളിച്ചറിയിക്കാന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റാലി. സേവ് കുറിഞ്ഞി, വിസിറ്റ് കുറിഞ്ഞി സന്ദേശമുയര്‍ത്തുന്ന റാലി കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം ഫ്‌ളാഗ് ഓഫ് ചെയ്തു.


പ്രളയത്തില്‍ മൂന്നാറിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചപ്പോഴും, അവിടുത്തെ കെട്ടിടങ്ങള്‍ എല്ലാം തന്നെ സുരക്ഷിതമായിരുന്നു. പ്രളയം പിന്മാറി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മൂന്നാറിലെ ജനങ്ങള്‍ മൂന്നാറിനെ തിരിച്ചു പിടിച്ചെന്നും പ്രസിഡന്റ ബേബി മാത്യൂ സോമതീരം പറഞ്ഞു.


ലോഗോപ്രകാശനം കെടിഎം വൈസ്പ്രസിഡന്റ് റിയാസ്.യു.സി നിര്‍വഹിച്ചു. ടൂറിസം വകുപ്പിന്റേയും എംഡിഎമ്മിന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയില്‍ 30 ഓളം ഇരുചക്ര വാഹനങ്ങളും 150 ഓളം കാറുകളുമാണ് പങ്കെടുക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS