jeevan news online

വാർത്തകൾ വിശദമായി

ഇന്ധനവില ഇന്നും കൂടി


റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. തുടര്‍ച്ചയായി നാല്‍പ്പത്തി മൂന്നാംദിവസമാണ് ഇന്ധനവില കൂടുന്നത്.  കോഴിക്കോട് പെട്രോളിന് മൂന്നുപൈസകൂട്ടി. 83രൂപ 24പൈസയാണ് ഇന്നത്തെ വില. ഡീസലിനും മൂന്നുപൈസകൂട്ടി 77രൂപ 25പൈസയായി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 14പൈസകൂടി 80രൂപ 87 പൈസയായി. ഡീസലിനും 14 പൈസകൂടി 72രൂപ 97 പൈസയായിട്ടുണ്ട്. മൂന്നാഴ്ച കൊണ്ട് പെട്രോളിന് മൂന്നുരൂപ  നാല്‍പത്തൊന്‍പത് പൈസയും ഡീസലിന് നാലുരൂപ പതിനെട്ട് പൈസയുമാണ് കൂടിയത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS