jeevan news online

വാർത്തകൾ വിശദമായി

സപ്ലൈകോ വില്‍പന നടത്തിയ ധാന്യങ്ങളില്‍ രാസവസ്തുക്കള്‍ കണ്ടെത്തി


സപ്ലൈകോ ഓണചന്തയില്‍ വില്‍പന നടത്തിയ ധാന്യങ്ങളില്‍ വ്യാപകമായി രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായി ഭക്ഷ്യസുരക്ഷവകുപ്പിന്റ കണ്ടെത്തല്‍. മല്ലി, പരിപ്പ് തുടങ്ങിയവയിലാണ് കാന്‍സറിന് തന്നെ കാരണമായ റോഡമിന്‍ ഉള്‍പ്പടെ ചേര്‍ത്തതായി തെളിഞ്ഞത്. ഇവ വിതരണം ചെയ്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും. നിയമ നടപടി സ്വീകരരിക്കണമെന്നുംം ആവിശ്യപ്പെട്ട് ഫുഡ് സേഫ്ടി കമ്മീഷണര്‍ സപ്ലൈകോയ്ക്ക് കത്തയച്ചു.

കോട്ടയം ജില്ലയിലെ ഒരു ഓണചന്തയില്‍ നിന്ന് ഭക്ഷ്യസുരക്ഷവിഭാഗം ശേഖരിച്ച മല്ലിയുടെ ഗുണനിലവാര പരിശോധന ഫലം ഞെട്ടിക്കുന്നതായിരുന്നു. 600 ഗ്രാം മല്ലിയില്‍ മാത്രം തിളക്കം കൂട്ടാനായി ചേര്‍ത്തിരിക്കുന്നത് 732.37 മില്ലിഗ്രാം സള്‍ഫര്‍ ഡയോക്‌സൈഡ്. പത്തനംതിട്ടയില്‍ നിന്ന് ശേഖരിച്ച മല്ലിയില്‍ 511.61 ഉം കൊല്ലത്ത് നിന്ന് ശേഖരിച്ചതില്‍ 166.09 മില്ലിഗ്രാമും കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ചതിലും ആരോഗ്യത്തിന് ഹാനികരമായ സള്‍ഫയര്‍ ഡയോക്‌സൈഡിന്റ സാന്നിധ്യം കണ്ടെത്തി. 

തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച തുവരപരിപ്പില്‍ കണ്ടെത്തിയത് കാന്‍സറിന് കാരണമാകുന്ന റോ!ഡമിന്‍  ഗുണനിലവാരമില്ലാത്ത തുവരപരിപ്പിന്റ  നിറം കൂട്ടാനായാണ് നിരോധിച്ച റോഡമിന്‍ ചേര്‍ക്കുന്നത്. മായം കലര്‍ത്തിയതായി കണ്ടെത്തിയ മുഴുവന്‍ സാധനങ്ങളും തിരിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷവിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇവ വിതരണം ചെയ്ത കമ്പിനികളെ  കരിമ്പട്ടിയില്‍പെടുത്തണമെന്നും കമ്പനികളുടെ വിവരങ്ങള്‍ എത്രയും വേഗം കൈമാറണമെന്നും ഭക്ഷ്യസുരക്ഷ  വിഭാഗം സപ്ലൈകോ എം.ഡിക്ക് അയച്ച കത്തില്‍ പറയുന്നു. ഈ കമ്പിനികള്‍ക്കെതിരെ നിയമനടപടി സ്‌ലീകരിക്കണമെന്നും ഭ്ക്ഷ്യസുരക്ഷാ വകുപ്പ് ആവിശ്യപ്പെട്ടിട്ടുണ്ച്.

 










<

JEEVAN TV NEWS

JEEVAN TV NEWS