jeevan news online

വാർത്തകൾ വിശദമായി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കി


കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും അധികാരത്തില്‍ കൈകടത്തുന്നതാണ് ഓര്‍ഡിനന്‍സെന്നും സുപ്രീംകോടതി നിരീക്ഷിച്ചു

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ 201617 അധ്യയന വര്‍ഷം പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡനന്‍സ് ആണ് ഭരണഘടനാവിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഈ കേസും പരിഗണിച്ചത്.

നരത്തെ ഓര്‍ഡിനന്‍സ് താത്കാലികമായി റദ്ദാക്കിയ കോടതി, ക്രമവിരുദ്ധമായി പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കാനും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ പണം തിരിച്ച് കൊടുക്കാനും നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ അന്തിമ വിധിയാണ് പുറത്തുവന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS