jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ എത്താന്‍ ബിഷപ്പിന് ഉടന്‍ നോട്ടീസ് അയക്കും


 

കന്യാസ്ത്രീയുടെ പീഡനപ്പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കേരളത്തില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പിന് ഉടന്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പോലീസ് ഉന്നതതല യോഗത്തില്‍ ഇതേകുറിച്ച് അന്തിമ തീരുമാനമെടുത്തു. ഒരാഴ്ച്ചക്കകം കേരളത്തിലെത്തണമെന്നാണ് ബിഷപ്പിനോട് ആവശ്യപ്പെടുക.

അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് വൈക്കം ഡി വൈ എസ് പി സുഭാഷ് പറഞ്ഞു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് ആയിരിക്കും മുന്നോട്ടു പോകുക. അറസ്റ്റ് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ഡി വൈ എസ് പി അറിയിച്ചു










<

JEEVAN TV NEWS

JEEVAN TV NEWS