jeevan news online

വാർത്തകൾ വിശദമായി

പി.എച്ച്.കുര്യന് റവന്യൂമന്ത്രിയുടെ ശാസന



റവന്യൂ അഡീഷണല്‍ ചീഫ്‌സെക്രട്ടറി പി.എച്ച്.കുര്യന് റവന്യൂമന്ത്രിയുടെ ശാസന. സര്‍ക്കാര്‍നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കുകയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കൃഷിഭൂമി വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ടൂറിസം വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണനയെന്ന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍െ്‌റ  പരാമര്‍മാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ചൊടിപ്പിച്ചത്്. സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കുകയെന്ന് മന്ത്രി തുറന്നടിച്ചു.കൃഷിഭൂമി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി


പി.എച്ച്.കുര്യന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍  നേരത്തെ മറുപടി നല്‍കിയിരുന്നു. കുര്യന്‍ ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കം പാലിച്ചില്ലെന്നും. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ അഭിപ്രായം സര്‍ക്കാരിന് കുറിപ്പായാണ്  നല്‍കേണ്ടതെന്നും സുനില്‍കുമാര്‍ വ്യക്്തമാക്കി . ഇതിനു പിന്നാലെയാണ് റവന്യൂമന്ത്രി മന്ത്രി തന്നെ കുര്യനെതിരെ രംഗത്തുവന്നിരിക്കുന്നത്്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS