jeevan news online

വാർത്തകൾ വിശദമായി

മഴമേഖങ്ങള്‍ ഇല്ലാത്തതാണ് ചൂടിനു കാരണമെന്ന് കാലാവസ്ഥ വിദഗ്ദര്‍



കേരളത്തിലെ കനത്ത ചൂടിനു കാരണം മഴമേഖങ്ങള്‍ ഇല്ലാത്തതെന്ന് കാലാവസ്ഥ വിദഗ്ദര്‍. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സൂര്യരശ്മി നേരിട്ട് പതിക്കുന്നതും ചൂടു കൂടാന്‍ കാരണമായിട്ടുണ്ട്.


പതിവായി ലഭിക്കേണ്ട മഴ മാറിനിന്നതോടെയാണ് കേരളത്തില്‍ ചൂടു കൂടിയതും സൂര്യതാപം ഉള്‍പ്പെടെയുളളവ സംഭവിക്കുന്നതും. സാധാരണയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഇത്തവണ ചൂടു കൂടിയിട്ടുണ്ട്. കേരളത്തില്‍ ശക്തമായ മഴലഭിക്കേണ്ട സമയമാണിത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് സെപ്റ്റംബറിലായിരുന്നു. എന്നാല്‍ ഇത്തവണ മഴ പൂര്‍ണ്ണമായി മാറിയിട്ടു രണ്ടാഴ്ചയോളമായി. സൂര്യന്‍ സ്ഥിതി ഇപ്പോള്‍ ഉത്തരാര്‍ദ്ദഗോളത്തിലാണ്. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സൂര്യരശ്മി നേരിട്ട് പതിക്കുന്ന സമയമാണിത്. ഇതിനെ എക്കാലവും തടഞ്ഞു നിര്‍ത്തിയിരുന്നത് മഴമേഘങ്ങളായിരുന്നു. എന്നാല്‍ ഇത്തവണത്തെ തോരാത്ത മഴയില്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെല്ലാം പൂര്‍ണ്ണമായു കഴുകിപ്പോയതും, മഴമേഘങ്ങള്‍ തീരെയില്ലാത്തതും സുര്യപ്രകാശം നേരിട്ടു ഭൂമിയിലേക്ക് പതിക്കാന്‍ കാരണമായി.


അടുത്ത മാസത്തോടെ തുലാവര്‍ഷം തുടങ്ങും. തുലവര്‍ഷത്തിന്റെ ശക്തി എത്രത്തോളമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇതുവരെ വന്നിട്ടില്ല. പതിവുപോലെ തുലാവര്‍ഷം ലഭിക്കുകയാണെങ്കില്‍ ചൂട് സാധാരണ നിലയിലേക്ക് എത്തും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS