jeevan news online

വാർത്തകൾ വിശദമായി

കേരള പുനര്‍നിര്‍മ്മാണം; സഹായം തേടി കേരളം കേന്ദ്രത്തെ സമീപിക്കും



പ്രളയത്തില്‍തകര്‍ന്ന കേരളത്തിന്റെ നവീകരണത്തിന് അടിയന്തര സഹായം തേടി കേരളം കേന്ദ്രത്തെ സമീപിക്കുന്നു. ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് ഇന്ന് ഡെല്‍ഹിക്ക് പോകും.    റോഡുകളുടെ നവീകരണത്തിന് അടിയന്തര കേന്ദ്രസഹായം വേണമെന്നും് അഭ്യര്‍ത്ഥിക്കും. പതിനായിരം കോടിയുടെ അടിയന്തരസഹായം തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേസമയം പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ ലോകബാങ്ക് സംഘവും ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS