jeevan news online

വാർത്തകൾ വിശദമായി

ബിഷപ്പിനെതിരായ സമരം ശക്തിപ്പെടുന്നു



ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തിപ്പെടുന്നു. സമരത്തിന്റെ നാലാം ദിനം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഐക്യപ്പെട്ട് സമരപന്തലില്‍ എത്തി. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സമരപന്തലില്‍ സജീവമായിരുന്നു.


ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന സമരത്തിന് ജനപിന്തുണയേറി.
സമരപന്തലിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധിപേരാണ് എത്തുന്നത്. കന്യാസ്ത്രീക്ക് നീതിക്ക് വേണ്ടി തുടങ്ങിയ സമരം പൊതു സമൂഹം ഏറ്റെടുത്ത സന്തോഷത്തിലായിരുന്നു സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍. കുറവിലങ്ങാട്ടെ മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ സമരപന്തലിലേക്കെത്തി. പിസി ജോര്‍ജ്ജിന്റെ ഭീഷണിക്ക് മുന്‍പിലും തങ്ങള്‍ മുട്ടുമടക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു.


നാഷണല്‍ മൂവണ്‍സ് ഫ്രണ്ടും കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ടെലികോണ്‍ഫറന്‍സ് വഴി സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിച്ചു. വിവിധ മഹിളാ സംഘടനകളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS