jeevan news online

വാർത്തകൾ വിശദമായി

ജലന്ധര്‍ പീഡനം ; നിര്‍ണ്ണായകയോഗം കൊച്ചിയില്‍



ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഏറ്റുമാനൂരില്‍വെച്ച് ചോദ്യംചെയ്യും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നാളെ നോട്ടീസ് അയയ്ക്കും. അതേസമയം അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണയക അവലോകന യോഗം ഇന്ന് കൊച്ചിയില്‍ ചേരും.ഐജിയുടെ നേതൃത്വത്തിലാണ് യോഗം


ഐജിയുടെ നേതൃത്വത്തിലെ നിര്‍ണ്ണായക യോഗത്തിന്
ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടും.
ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയക്കാനും തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ഐജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണസംഘം രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS