jeevan news online

വാർത്തകൾ വിശദമായി

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി



ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 464 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 345 റണ്‍സിന് ഓള്‍ഔട്ടായി. ലോകേഷ് രാഹുലും ഋഷഭ് പന്തും ഇന്ത്യക്കായി സെഞ്ച്വറി നേടി. ഓവലിലെ തോല്‍വിയോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നാല് ഒന്നിന് അടിയറവുവെച്ചു.


രണ്ടാം ഇന്നിംഗ്‌സില്‍ 464 റണ്‍സ് ആയിരുന്നു ഇന്ത്യുടെ വിജയലക്ഷ്യം പക്ഷെ രണ്ട് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. എന്നിട്ടും  ഓവലിലെ അഞ്ചാം ടെസ്റ്റില്‍ ഉറപ്പായ പരാജയത്തെ ചങ്കുറപ്പുകൊണ്ട് സമനിലയിലെത്തിക്കാനുള്ള ഇന്ത്യയുടെ പോരാട്ടം ഏറെ ശ്രദ്ധനേടി.അതോടെ അവസാന നിമിഷം വരെയും പൊരുതാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രഖ്യാപനമായി ഓവലിലെ രണ്ടാം ഇന്നിംഗ്‌സ്. 149 റണ്‍സടിച്ച് ലോകേഷ് രാഹുലും 114 റണ്‍സടിച്ച് ഋഷഭ് പന്തുമാണ് ഇന്ത്യന്‍ പോരാട്ടത്തിന്റെ ദീപശിഖയേന്തിയത്. രണ്ടുവര്‍ഷത്തിനുശേഷമുള്ള സെഞ്ച്വറിയുമായി രാഹുലും കന്നി സെഞ്ച്വറിയുമായി ഋഷഭ് പന്തും മടങ്ങിയശേഷമാണ് 345 ല്‍ ഇന്ത്യ ആള്‍ഔട്ടായത്. ഓവലില്‍ 118 റണ്‍സിന്റെ തോല്‍വി സമ്മതിച്ചതോടെ ഇംഗ്‌ളണ്ട് 4-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി.
അവസാന ദിവസം ഇന്ത്യയെ ഈസിയായി എറിഞ്ഞൊതുക്കാം എന്ന് കരുതിയിറങ്ങിയ ഇംഗ്‌ളണ്ട് ബൗളര്‍മാരെ അത്ഭുതപ്പെടുത്തിയ പോരാട്ടമാണ് യുതാരങ്ങളായ ലോകേഷ് രാഹുലും,ഋഷഭ് പന്തും പുറത്തെടുത്തത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS