jeevan news online

വാർത്തകൾ വിശദമായി

സ്‌ഫോടനക്കേസ് പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം പിടിയില്‍


കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം പിടിയില്‍. മാങ്കാവ് സ്വദേശി റഷീദാണ് പിടിയിലായത്. തമിഴ്‌നാട് ക്രൈം ബ്രാഞ്ച് സിഐഡിയാണ് റഷീദിനെ പിടികൂടിയത്. സ്‌ഫോടന ശേഷം ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നു, 1998 ഫെബ്രുവരി 14-നാണ് 46 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ സ്‌ഫോടനം നടന്നത്. 12 കിലോമീറ്റര്‍ ചുറ്റളവില്‍ 13 സ്‌ഫോടനങ്ങളിലായി ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു










<

JEEVAN TV NEWS

JEEVAN TV NEWS