jeevan news online

വാർത്തകൾ വിശദമായി

വിരമിച്ച ഡിഐജിക്ക് കരാര്‍ നിയമനം നല്‍കാനുള്ള ശുപാര്‍ശ വിവാദമാകുന്നു 


വിരമിച്ച ജയില്‍ ഡിഐജിക്ക് ഉയര്‍ന്ന ശമ്പളത്തില്‍ കരാര്‍ നിയമനം നല്‍കണമെന്ന ശുപാര്‍ശ വിവാദമാകുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ്, മുന്‍ ഡിഐജി പ്രദീപിനെ നിയമിക്കണമെന്ന ജയില്‍വകുപ്പിന്റെ ശുപാര്‍ശ. സര്‍വ്വീസിലിരിക്കെ നിരവധി അന്വേഷണങ്ങള്‍ നേരിട്ട ഈ ഉദ്യോഗസ്ഥന്‍ ക്രമ വിരുദ്ധമായി സ്ഥാന കയറ്റത്തിന് ശ്രമിച്ചത് വിവാദമായിരുന്നു.

തെക്കന്‍മേഖല ജയില്‍ ഡിഐജിയായിരുന്ന പ്രദീപിന്, ജയില്‍ പരിശീലന കേന്ദ്രമായ സിക്കയുടെ അധിക ചുമതല കൂടിയുണ്ടായിരുന്നു. ജൂലൈ 31ന് പ്രദീപ് വിരമിച്ചു.ഇതിന് ശേഷമാണ്  പ്രതിമാസം 50,000 രൂപ വേതനത്തിന് സിക്കയുടെ സ്‌പെഷ്യല്‍ ഓഫീസറാക്കി പ്രദീപിന് ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കണമെന്നാ് ജയില്‍ മേധാവി ആര്‍. ശ്രീലേഖ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. 

ശുപാര്‍ശ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ ദക്ഷിണ മേഖല ജയില്‍ ഡിഐജിയായ സന്തോഷിനാണ് സിക്കയുടെ അധിക ചുമതല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥന് വീണ്ടും നിയമനം നല്‍കുന്നത്. സ്ഥാന കയറ്റം വൈകുന്നതിനാല്‍ ഉത്തരമേഖല ഡിഐജി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. 

ഈ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കികൊണ്ടുള്ള നിയമനത്തെ ജയില്‍ ജീവനക്കാരുടെ സംഘടനകളും എതിര്‍!ക്കുകയാണ്. ഏഴു വര്‍ഷം സിക്കയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രദീപ്. നേരത്തെ ഐജിയായി പ്രദീപിന് താല്‍ക്കാലിക സ്ഥാനകയറ്റം നല്‍കാന്‍ ജയില്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെ നടത്തിയ നീക്കം വിവാദമായരുന്നു. 

ഒടുവില്‍ ധന വകുപ്പ് ഇടെപെട്ടാണ് ആ ഫയല്‍ മടക്കിയത്. സീരിയല്‍ നടിയുമായി ഒദ്യോഗിക വാഹനത്തില്ഡ# കറങ്ങിയതിന് അന്വേഷണം നേരിട്ട പ്രദീപ് തിരുവനന്തപുരം സെന്ററല്‍ ജയിലില്‍ തതടവുകാര്‍ക്ക്ിടയില്‍ഡ രക്ഷാ ബന്ധന്‍ നടത്താന്‍ അവസരമൊരുക്കിയതിന് 10 വരക്#ഷം മുന്‍പ് അച്ചടടകക്ക നടപടി നേരിട്ട വ്യകതികൂടിയാണ്.സിക്കക്ക് പൂര്‍ണ ചുമതലയുള്ള ഉദ്യോഗസ്ഥനില്ലാത്തതിനാല്‍ പരിചയ സമ്പന്നായ ഒരു ഉദ്യോഗസ്ഥന്റെ സേവനം ഉപയോഗിക്കാന്‍ മാത്രമായിരുന്നു ശുപാര്‍ശ യെന്നാണ് ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ വിശദീകരണം.

 










<

JEEVAN TV NEWS

JEEVAN TV NEWS