jeevan news online

വാർത്തകൾ വിശദമായി

ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രം


പെട്രോള്‍ ഡീസല്‍ വില കുതിച്ചു കയറുന്നതിനിടെ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. നികുതി കുറച്ചാല്‍ അത് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിലാണ് പെട്രോളിയം മന്ത്രാലയം.

പെട്രോളിന് ലിറ്ററിന് 19.47 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയായി ഈടാക്കുന്നത്. സംസ്ഥാനങ്ങള്‍ അവരുടെ രീതി അനുസരിച്ചും എക്‌സൈസ് നികുതി ഈടാക്കുന്നുണ്ട്.ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആഗോള തലത്തിലുള്ള ഘടകങ്ങളാണ് വിലവര്‍ദ്ധനയ്ക്ക് അടിസ്ഥാനമെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു


എണ്ണ ഉത്പാദക രാജ്യങ്ങള്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെനന്‍സ്വേലയിലെ സാമ്പത്തിക മാന്ദ്യവും ഇറാനു മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇതിലൊന്നും സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

 










<

JEEVAN TV NEWS

JEEVAN TV NEWS