jeevan news online

വാർത്തകൾ വിശദമായി

ജമ്മു കാഷ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും; മെഹബൂബ മുഫ്തി



ജമ്മു കാഷ്മീരിലെ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. 35എ വകുപ്പുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയില്‍ കാഷ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന 35എ വകുപ്പ് സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഒരുപാട് അനുഭവിച്ചുവെന്നും 35എ വകുപ്പിന്റെ സാധ്യത ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS