jeevan news online

വാർത്തകൾ വിശദമായി

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ



രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തമിഴ്‌നാട് മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.


പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിപുറപ്പെടുവിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം  ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറും. ഗവര്‍ണര്‍ അനുമതി  നല്‍കിയാല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനി, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എ ന്നിവര്‍ മോചിതരാകും.

 










<

JEEVAN TV NEWS

JEEVAN TV NEWS