jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവ് മോദിയാണെന്ന് പ്രകാശ് ജാവദേക്കര്‍


പുതിയ ഇന്ത്യ  2022 ഓടെ സൃഷ്ടിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രമേയം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് പാസാക്കി. രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും രാജ്യത്തെ പ്രതിപക്ഷത്തിന് നേതാവോ വ്യക്തമായ നയമോ ഇല്ലെന്നും പ്രമേയത്തില്‍ പറയുന്നു.


മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. ബിജെപിയെ പരാജയപ്പെടുത്താമെന്ന പ്രതിപക്ഷത്തിന്റെ ആഗ്രഹം ദിവാസ്വപ്‌നമായി അവശേഷിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. നാല് വര്‍ഷമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ദര്‍ശനവും ഇച്ഛാശക്തിയും ഭാവനയും പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാണെന്നും ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.

2022 ഓടെ രാജ്യം ഭീകരവാദത്തില്‍നിന്നും ജാതീയതയില്‍നിന്നും വര്‍ഗീയതയില്‍നിന്നും മുക്തമാകും. വീടില്ലാത്തവരായി ആരും അന്ന് രാജ്യത്തുണ്ടാവില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയെ എതിര്‍ക്കുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ അജണ്ട. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി മോദിയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു.

 










<

JEEVAN TV NEWS

JEEVAN TV NEWS