jeevan news online

വാർത്തകൾ വിശദമായി

രാജീവ് ഗാന്ധി കൊലപാതകക്കേസ്‌



മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുന്ന ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് മന്ത്രിസഭ ഇന്ന് പാസാക്കിയേക്കും.

വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയറാവണമെന്നു പ്രതിപക്ഷ കക്ഷിയായ ഡിഎംകെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു  ഭരണഘടനയുടെ 161ാം വകുപ്പ് ഉപയോഗിച്ച് ഇവരെ വിട്ടയയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നു പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ് ആവശ്യപ്പെട്ടത്.

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ പ്രതികളുടെ ദയാഹര്‍ജിയില്‍ ഗവര്‍ണ്ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം. മന്ത്രിസഭാതീരുമാനം ഗവര്‍ണ്ണറെ അറിയിക്കും

 

 










<

JEEVAN TV NEWS

JEEVAN TV NEWS