jeevan news online

വാർത്തകൾ വിശദമായി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷാ ബി.ജെ.പിയെ നയിക്കും



2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെ ബി.ജെ.പിയെ നയിക്കും. ജനുവരിയില്‍ അമിത് ഷായുടെ കാലാവധി അവസാനിക്കേണ്ടതാണ്. എന്നാല്‍ ഇന്ന് ചേര്‍ന്ന ബി.ജെ.പി നിര്‍വാഹക സമിതി യോഗം അടുത്ത തിരഞ്ഞെടുപ്പിലും ഷാ തന്നെ നയിക്കട്ടെയെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു.


പുതിയ അദ്ധ്യക്ഷനെ കണ്ടെത്തേണ്ട ആഭ്യന്തര തിരഞ്ഞെടുപ്പ് തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കാനും യോഗത്തില്‍ തീരുമാനമായി.
പൊതുതിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രമെ ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുകയുള്ളൂവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 2014ല്‍ അദ്ധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് അമിത് ഷാ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.

  അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് രണ്ട് ദിവസത്തെ ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാ പറഞ്ഞു. അജയ്യ ബി.ജെ.പി എന്ന മുദ്രാവാക്യമായിരിക്കും പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഊന്നല്‍ കൊടുക്കാനും യോഗത്തില്‍ തീരുമാനമായി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS