jeevan news online

വാർത്തകൾ വിശദമായി

രാജീവ് വധം പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം


രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തങ്ങളുടെ നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

അഡീഷണല്‍സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും അഭിഭാഷകന്‍ രാജേഷ് രഞ്ജനുമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത്. പ്രതികള്‍ മോചനം അര്‍ഹിക്കുന്നില്ലന്നും, മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ പുറത്തു വിടുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നും സര്‍ക്കാര്‍കോടതിയെ അറിയിച്ചു.
തമിഴ് നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS