jeevan news online

വാർത്തകൾ വിശദമായി

കരകവിഞ്ഞ് പെരിയാര്‍ 


പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലായി.. സമീപപ്രദേശങ്ങളെയെല്ലാം വിഴുങ്ങി ഒഴുകിയ പെരിയാറിന്റെ കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു. 

ഇടമലയാര്‍ ഡാം തുറന്നുവിട്ടതോടെ തന്നെ പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിരുന്നു.
സമീപകാലത്തൊന്നുമില്ലാത്തവിധം തീരങ്ങളേയും തുരുത്തുകളേയും വിഴുങ്ങിയ കുത്തൊഴുക്കില്‍ വന്‍മരങ്ങള്‍ പോലും മുങ്ങിപ്പോയി.

100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്ന് നേരത്തെ തന്നെ അധികൃത്ര്‍ അറിയിച്ചിരുന്നു. ഉച്ചയോടെ തന്നെ തീരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഇടുക്കി, ചെറുതോണി ഉള്‍പ്പടെയുള്ള അണക്കെട്ടുകളെല്ലാം തുറന്നതോടെ പെരിയാര്‍ പ്രവചനാതീതമായ രീതിയില്‍ പ്രളയം തീര്‍ത്തു. ആലുവ മണപ്പുറവും ക്ഷേത്രവുമെല്ലാം ഒഴുക്കില്‍ മുങ്ങിപ്പോയി.തീരദേശത്തുള്ളവരുടെ ജീവിതം നരകതുല്യമാക്കിയ കുത്തൊഴുക്ക് പക്ഷെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതായിരുന്നു..

 

JEEVAN TV NEWS

JEEVAN TV NEWS