jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്;ആദ്യത്തെ കളി ഉപേക്ഷിച്ചു


വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം പൂര്‍ണമായും മഴയില്‍ ഒലിച്ചുപോയി. മഴമൂലം ടോസ് പോലും ഇടാനാകാതെയാണ് ആദ്യദിവസത്തെ കളി ഉപേക്ഷിച്ചത്. പലതവണ അംപയര്‍മാര്‍ പിച്ചിലെത്തി പരിശോധന നടത്തിയെങ്കിലും ഇടയ്ക്കിടെ മഴയെത്തിയതോടെ കളി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് നാലുദിവസമായി ചുരുങ്ങും. 

 

JEEVAN TV NEWS

JEEVAN TV NEWS