jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു


വിവാദങ്ങള്‍ക്കിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെ അഭിനയ പ്രതിഭകളില്‍ ആദ്യനിരയില്‍ സ്ഥാനമുള്ള ആളെന്ന നിലയിലാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന് മുഖ്്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കിടയിലേക്ക്് വരാന്‍ ആരുടെയും അനുവാദം ആവശ്യമി്‌ല്ലെന്ന് പ്രതിഷേധക്കാര്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്‍കി

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് അവാര്‍ഡ് ദാന ചടങ്ങുകള്‍ ആരംഭിച്ചത്. മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകരും സാഹിത്യകാര•ാരും രംഗത്ത് എത്തിയിരുന്നു. ഇത് മായി ബന്ധപ്പെട്ട പ്രതിഷേധം തുടരുമ്പോഴും അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. ചലച്ചിത്ര താരം എന്ന പരിവേഷമല്ല , ഇന്ത്യയിലെ അഭിനയപ്രതിഭകളില്‍ ആദ്്യനിരയില്‍ സ്ിഥാനമുള്ള ആളെന്ന നിലയിലാണ് മോഹന്‍ലാലിനെ ചടങ്ങില്‍ ക്ഷണിച്ചതെന്ന് മുഖ്യമന്്തരി പറഞ്ഞു

തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്്‌നയാളാണ് താന്‍,  ആ ജനങ്ങള്‍ക്കിടയിലേക്ക് വരാന്‍ ആരുടെയും അനുവാദജം ആവശ്യമി്‌ലലെന്ന്ും കഴിഞ്ഞ 40 വര്‍ഷമായി ജനങ്ങള്‍ക്കിടയിലുണ്ടെന്നും പ്രതിഷോധക്കാര്‍ക്ക് മോഹന്‍#ലാല്്# മറുപടി നല്‍കി.

്പതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ വലയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ അവാര്‍ഡ് മുഖ്യമന്ത്രി  ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു.മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാതാവ് മുരളി മാട്ടുമ്മല്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംഗീത സംവിധായകന്‍ എം.കെ. അര്‍ജുന്‍ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍  പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മുഖ്യമന്ത്രിക്കും മോഹന്‍ലാലിനും പുറമെ സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചലച്ചിത്ര അക്കാഡമി ചെര്‍മാന്‍ കമല്‍, മറ്റ് മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍  സംബന്ധിച്ചു.അതേസമയം മോഹന്‍ലാലിനെ മുഖ്യാത്്ിഥിതിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഡോ.ബിജു ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

 

 

JEEVAN TV NEWS

JEEVAN TV NEWS