jeevan news online

വാർത്തകൾ വിശദമായി

ഒമാനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്


ഒമാനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍. അതേസമയം വിവാഹ മോചന കേസുകളുടെ എണ്ണം വര്‍ധിച്ചതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ 2015 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.ചെലവുകളിലെ വര്‍ധനവ് മൂലം വിവാഹം വൈകുന്നത് ദമ്പതികളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി സാമൂഹിക ഗവേഷകനായ ഖാലിദ് താബൂക്ക് പറയുന്നു. വിവാഹ ജീവിതത്തെ കുറിച്ച അവബോധത്തിന്റെ കുറവും വിവാഹത്തിന്റെ മുമ്പ് ചെയ്യേണ്ട വൈദ്യ പരിശോധനകളെ കുറിച്ച അറിവില്ലായ്കയും ചില കേസുകളില്‍ വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്.

വിവാഹ ചെലവുകള്‍ കുറക്കേണ്ടതിന്റെയും ശരിയായ വയസില്‍ വിവാഹം കഴിക്കേണ്ടതിന്റെയും ആവശ്യകതകളെ കുറിച്ചും ഒപ്പം വിവാഹ ജീവിതത്തെ കുറിച്ചുള്ള ശരിയായ അവബോധവും യുവതി,യുവാക്കള്‍ക്ക് പകര്‍ന്ന് നല്‍കേണ്ടതുണ്ടെന്നും താബൂക്ക് പറയുന്നു. വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്ക് സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ കൗണ്‍സലിങ് നല്‍കി വരുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാമിലി കൗണ്‍സലിങ് ആന്റ് ഗൈഡന്‍സ് വിഭാഗം അസി.ഡയറക്ടര്‍ വദാ സാലിം അല്‍ അലവി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS