jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ തൊഴില്‍ കേസ് കൈകാര്യം ചെയ്യാന്‍ പ്രതേക കോടതികള്‍


സൗദിയില്‍ തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു പ്രതേക കോടതികള്‍. അടുത്ത ഹിജ്‌റ വര്‍ഷാരംഭത്തില്‍ വരുമെന്ന് സൗദി നീതി ന്യായ മന്ത്രിയും സൗദി സുപ്രീം കോര്‍ട്ട് കൗണ്‍സില്‍ തലവനുമായ ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു.റിയാദ്, മക്ക, ദമ്മാം,ജിദ്ദ, അബ്ഹാ, ബുറൈദ, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍കോടതികള്‍ ആരംഭിക്കുക. മറ്റു സ്ഥലങ്ങളിലെ കോടതികളില്‍ 27 ല്‍ പരം തൊഴില്‍ കോടതികളുടെ ബഞ്ചുകള്‍ സ്ഥാപിക്കും. തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിനു ആറു തൊഴില്‍ കോടതികള്‍ വേറേയുമുണ്ടാവും.

തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പിക്കും. പുതുതായി പ്രാഭല്ല്യത്തില്‍ വരുന്ന തൊഴില്‍ കോടതികളില്‍ കടലാസുകളും സീലുകളുമുണ്ടാവില്ലന്ന് ശൈഖ് ഡോ. വലീദ് പറഞ്ഞു. തൊഴില്‍ കോടതികളില്‍ കേസുകള്‍ കൈകാര്യ ചെയ്യുന്നായി ജഡ്ജിമാര്‍ക്ക് പരുശീലനം നല്‍കിവരുകയാണന്ന് അദ്ദേഹം പറ്ഞ്ഞു. തൊഴില്‍ കോടതികള്‍ പ്രാഭല്ല്യത്തില്‍ വരുന്നതോടെ തൊഴില്‍ കേസുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനുള്ള കാല താമസം കുറയുമെന്നാണ് വിലയിരുത്തല്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS