jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ പൊതുമാപ്പ് ഇന്ന് തുടങ്ങും


യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച  പൊതുമാപ്പ് ഇന്ന് തുടങ്ങും. യുഎഇയില്‍ നിയമവിരുദ്ധമായി കഴിയുന്നവര്‍ക്ക് പുറമെ പ്രവേശനവിലക്കോടെ രാജ്യം വിട്ടവര്‍ക്കും തിരിച്ചുവരവിന് സൗകര്യവും ഒരുങ്ങുകയാണ്. പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആഗസ്ത് ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പ്രഖ്യാപനം പ്രയോജനപ്പെടും.മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്പ്  2013ലായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. 

അന്ന് ഏതാണ്ട് 62,000 വിദേശികളാണ് ഇത് പ്രയോജനപ്പെടുത്തിയത്.ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള അവസരമാണ് ഇത്. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടി വരില്ലെന്നതും പൊതുമാപ്പിന്റെ പ്രത്യേകതയാണ്.'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ' എന്ന പേരിലാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. വിസ നിയമങ്ങളില്‍ അയവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമാപ്പും നടപ്പാക്കുന്നത്. 

പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നന്പറും ഏര്‍പ്പെടുത്തി. ഇതിനോടകം തന്നെ 12,500 പേരെ പിഴ അടക്കമുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യുഎഇ മന്ത്രസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുമാപ്പും.

 










<

JEEVAN TV NEWS

JEEVAN TV NEWS