jeevan news online

വാർത്തകൾ വിശദമായി

ഹജ്ജ്; മക്കയിലേക്കുളള പ്രവേശനത്തിന് നിയന്ത്രണം


ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ മക്കയിലേക്കുളള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അനുമതി ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 72,000 വിദേശികളെ തിരിച്ചയച്ചതായും അധികൃതര്‍ അറിയിച്ചു.
അനുമതി പത്രം നേടിയ വിദേശികള്‍ക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്നത് തടയുന്നതിനാണ് വിദേശികള്‍ക്ക് മക്കയിലേക്കുളള പ്രവേശനത്തില്‍ നിയന്ത്രണം. മക്ക ജവാസാത് ഡയറക്ടറേറ്റ് വിതരണം ചെയ്ത ഹജ്ജ് തസ്‌രീഹ് ഉളളവര്‍ക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതിന് പുറമെ ഹജ്ജ് വേളയില്‍ പുണ്യ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് മനുമതി ലഭിച്ച വിദേശികളെയും മക്കയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. ഹജ്ജ് കഴിയുന്നതുവരെ വിദേശികളുടെ വാഹനങ്ങള്‍ക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ല.

ഹജ്ജ് നിനവഹിക്കാനാഗ്രഹിക്കുന്ന സൗദിയിലുളള വിദേശ തൊഴിലാളികള്‍ അനുമതിപത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കരുതെന്ന് ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചെക് പോയ്ന്റുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴയും തടവും ഉള്‍പ്പെടെയുളള ശിക്ഷ ലഭിക്കും. ഇവരെ നാടുകടത്തുകയും ചെയ്യും.സുഗമമായി ഹജ്ജ് നിര്‍വഹിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തീര്‍ഥാടകര്‍ക്ക് രജിസ്‌ട്രേഷനും അനുമതിപത്രവും ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS