jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ പൊതുമാപ്പ്; അനധികൃത ഇന്ത്യക്കാരുടെ അപേക്ഷാ പ്രവാഹം


യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരാന്‍ പത്തു നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ, മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത ഇന്ത്യക്കാര്‍ അപേക്ഷയുമായി രംഗത്ത്. ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെല്‍പ്പ് ഡസ്‌ക് സംവിധാനത്തിലൂടെയാണ് ഇവര്‍ അപേക്ഷ കൈമാറിയത്.താമസം നിയമവിധേയമാക്കുന്നതിനോ അതല്ലെങ്കില്‍ പിഴ കൂടാതെ രാജ്യം വിടുന്നതിനോ അവസരം ഒരുക്കുന്ന പൊതുമാപ്പിന് ഇക്കുറിയും മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നൂറുകണക്കിന് അപേക്ഷകര്‍ ഇപ്പോള്‍ തന്നെ ദുബൈ അല്‍ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് ഒരുക്കിയ ഹെല്‍പ്പ് ഡസ്‌കിനെ സമീപിച്ചതായി കെ.എം.സി.സി ദുബൈ ഘടകം സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി പറഞ്ഞു.

2013ല്‍ ആയിരുന്നു യു.എ.ഇയില്‍ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.അനധികൃതമായി രാജ്യത്ത് തങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി കുടുംബങ്ങളും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ അപേക്ഷ നല്‍കിയവുടെ കൂട്ടത്തിലുണ്ട്. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക, സന്നദ്ധ സംഘടനകള്‍. അടുത്ത മാസം ഒന്നു മുതല്‍ മൂന്നു മാസത്തേക്കാണ് യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS