jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ തെറ്റായവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തടവും പിഴയും


തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തടവും പിഴയും ഉള്‍പ്പെടെയുളള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കിംവദന്തികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഫോര്‍വേഡ് മെസേജുകളായി അയക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രേസിക്യൂഷന്‍ അറിയിച്ചു.ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും പ്രസ്താവന നടത്തിയതായി വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഇതിന് പുറമെ 30 ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.രാജ്യത്തിന്റെ അകണ്ഡതയും ക്രമസമാധാനവും തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം വ്യാജ വാര്‍ത്ത ചമക്കുന്നുണ്ട്. ഇത് ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ മെസേജുകളായും കൈമാറുന്നത് സൈബര്‍ ക്രൈം വിരുദ്ധ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണ്.രാജ്യത്തെ സംബന്ധിക്കുന്ന സന്ദേശങ്ങള്‍ മറ്റുളളവര്‍ക്ക് കൈമാറുന്നതിന് മുമ്പ് ഔദ്യോഗികമായി പുറപ്പെടുവിച്ചതാണോ എന്ന് ഉറപ്പു വരുത്തണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS