jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ സമ്പദ്ഘടനയില്‍ ഉണര്‍വിന്റെ ലക്ഷണങ്ങളെന്ന് റിപ്പോര്‍ട്ട്


രാജ്യത്തെ സമ്പദ്ഘടനയില്‍ ഉണര്‍വിന്റെ ലക്ഷണങ്ങളെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. എണ്ണ വിലയിലെ വര്‍ധനയും സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങള്‍ ശരിയായ ദിശയില്‍ മുന്നേറുന്നതുമാണ് സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.

ജനുവരി മുതല്‍ ഏപ്രില്‍വരെ കാലയളവില്‍ ക്രൂഡോയില്‍ ബാരലിന് ശരാശരി 62.9 ഡോളറാണ് വില ലഭിച്ചത്. കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ ഇത് 51.6 ഡോളര്‍ ആയിരുന്നു. നിലവില്‍ 75 ഡോളറിനടുത്താണ് ക്രൂഡോയില്‍ വില. 2017ല്‍ സമ്പദ്ഘടന 8.7 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS