jeevan news online

വാർത്തകൾ വിശദമായി

ഒമാന്‍ എയര്‍ മാലദ്വീപിലേക്കുള്ള സര്‍വിസ് പുനരാരംഭിക്കുന്നു


ഒമാന്‍ എയര്‍ മാലദ്വീപിലേക്കുള്ള സര്‍വിസ് പുനരാരംഭിക്കുന്നു. തണുപ്പുകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഒക്‌ടോബര്‍ 28 മുതലാണ് സര്‍വിസ് പുനരാരംഭിക്കുക. പുതിയ ബോയിങ് 737 വിമാനമാകും സര്‍വിസിന് ഉപയോഗിക്കുക. ആഴ്ചയില്‍ ആറു ദിവസം മസ്‌കത്തില്‍നിന്ന് മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്കും ആഴ്ചയില്‍ നാലുദിവസം തിരിച്ച് മസ്‌കത്തിലേക്കും സര്‍വിസ് നടത്തും. ജൂണില്‍ മൊറോക്കോ തലസ്ഥാനമായ കാസാബ്ലാങ്കയിലേക്ക് ഒമാന്‍ എയര്‍ സര്‍വിസ് ആരംഭിച്ചിരുന്നു. ഒക്‌ടോബറില്‍ മോസ്‌കോയിലേക്കും സര്‍വിസ് ആരംഭിക്കുന്നുണ്ട്.
 

 










<

JEEVAN TV NEWS

JEEVAN TV NEWS