jeevan news online

വാർത്തകൾ വിശദമായി

നടിയെ ആക്രമിച്ച കേസ്: വിചാരണയില്‍ കുറ്റസമ്മത മൊഴി പരിഗണിക്കരുതെന്ന് സുനില്‍കുമാര്‍


നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനില്‍കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ അടുത്ത മാസം ഒന്നാം തിയതി പരിഗണിക്കും. അതേസമയം പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്ന് ഹൈക്കോടതി വ്യക്തമാക്കി. 

JEEVAN TV NEWS

JEEVAN TV NEWS