jeevan news online

വാർത്തകൾ വിശദമായി

പ്രീത ഷാജിയുടെ വീടിന്റെ ജപ്തി; സര്‍ക്കാരിന് ഹൈകോടതിയുടെ വിമര്‍ശനം


കളമശേരിയിലെ പ്രീത ഷാജിയുടെ വീടിന്റെ ജപ്തി തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈ കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്നു ഹൈക്കോടതി ഓര്‍മിപ്പിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാകളക്ടര്‍ എന്നിവരെ കക്ഷി ചേര്‍ത്തു. 

JEEVAN TV NEWS

JEEVAN TV NEWS