jeevan news online

വാർത്തകൾ വിശദമായി

സാംഎബ്രഹാം വധക്കേസ് ;ഭാര്യയ്ക്കും കാമുകും തടവുശിക്ഷ


മലയാളിയായ സാം എബ്രഹാം ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു. ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട സാം എബ്രഹാം. 2015 ഒക്ടോബര്‍ 13നാണ്  യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാമിനെ മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.  സോഫിയയും സുഹൃത്ത് അരുണും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിതായി പിന്നീട് കണ്ടെത്തി.  2016 ഓഗസ്റ്റിലാണ് സോഫിയയും അരുണും മെല്‍ബണ്‍ പോലീസിന്റെ പിടിയിലാവുന്നത്.

 

 

JEEVAN TV NEWS

JEEVAN TV NEWS